കൊൽക്കത്ത: 'ബി.ജെ.പിയിൽനിന്ന് സുരക്ഷിതരാണെന്ന് രേഖപ്പെടുത്തുക' എന്ന ടി.എം.സിയുടെ ബംഗാളിലെ പ്രചാരണത്തിന് വൻ പ്രതികരണം. 'സേവ്ബംഗാൾ ഫ്രം ബി.ജെ.പി ഡോട്ട്കോം' വെബ്സൈറ്റ് സന്ദർശിച്ച് ഇതുവരെ പത്ത് ലക്ഷത്തിലേറെ പേർ തങ്ങൾ സുരക്ഷിതരാണെന്ന് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചടക്കാൻ ബി.ജെ.പി ശ്രമം ആരംഭിച്ച സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിെൻറ നേതൃത്വത്തിൽ ഡിജിറ്റൽ കാമ്പയിൻ തുടങ്ങിയത്. ബംഗാൾ ഗുജറാത്താക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ടി.എം.സി കാമ്പയിെൻറ ഭാഗമായി ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ കാമ്പയിനിലൂടെ യുവാക്കളെയാണ് ടി.എം.സി പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
താങ്കൾ വിഭാഗീയ രാഷ്ട്രീയത്തിന് എതിരാണോ ? താങ്കൾ വിദ്വേഷത്തിന് എതിരാണോ ? സ്വേച്ഛാധിപത്യത്തിന് എതിരാണോ ? താങ്കളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെ സംസാരിക്കുമോ എന്നീ ചോദ്യങ്ങളും ബംഗാളി ഭാഷയിലെ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.