ചെന്നൈ: തൂത്തുക്കുടിയിൽ രണ്ടാമത് സ്റ്റെർലൈറ്റ് പ്ലാൻറിന് സ്ഥലം അനുവദിച്ച നടപടി സർക്കാർ റദ്ദാക്കി. തൂത്തുക്കുടിയിെല ആദ്യ പ്ലാൻറ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഒരു ദിവസത്തിനു ശേഷമാണ് രണ്ടാം പ്ലാൻറിന് സ്ഥലം അനുവദിച്ച നടപടിയും സർക്കാർ റദ്ദാക്കിയത്. പ്ലാൻറിെനതിെര നാട്ടുകാർ സമരം നടത്തിയതിനെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേർ മരിച്ചിരുന്നു. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് പ്ലാൻറ് അടച്ചു പൂട്ടാർ സർക്കാർ തീരുമാനിച്ചത്.
പ്ലാൻറ് പ്രദേശം മലിനീകരിക്കുന്നുവെന്നും ശുദ്ധമായ കുടിെവള്ളം പോലും ലഭ്യമാകാത്ത അവസ്ഥയാെണന്നും ആരോപിച്ചായിരുന്നു നാട്ടുകാർ സമരം നടത്തിയത്. പ്ലാൻറിെൻറ ലൈസൻസ് അവസാനിക്കാനിരിക്കെ അത് പുതുക്കി നൽകാനും പുതിയ പ്ലാൻറ് തുടങ്ങാനും സർക്കാർ അനുവദിക്കുന്നതിനെതിരെയും സമരക്കാർ രംഗത്തെത്തിയിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് മെയ് 23ന് രണ്ടാം പ്ലാൻറിെൻറ നിർമാണ പ്രവർത്തനം മദ്രാസ് ഹൈകോടതി തടഞ്ഞിരുന്നു. പ്ലാൻറിനെതിരെ നൂറിലേെറ ദിവസങ്ങളായി നാട്ടുകാർ സമരത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.