രാജ്യത്ത്​ രണ്ടാമത്തെ കോവിഡ്​ മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്​ 19 വൈറസ്​ ബാധിച്ച്​ രണ്ടാമത്തെ മരണം. ഡൽഹി ജാനക്​പുരി സ്വദേശിയായ 68 കാരിയാണ്​ മരിച്ചത്​. ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.

ഡൽഹിയിൽ കോവിഡ്​ 19 സ്​ഥിരീകരിച്ച ആറാമത്തെ രോഗിയായിരുന്നു ഇവർ. ഇവർക്ക്​ കോവിഡ്​ 19 കൂടാതെ അമിത രക്​ത സമ്മർദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, ഇന്ത്യയിൽ കോവിഡ്​ 19 ബാധിച്ചവരുടെ എണ്ണം 85 ആയി.

Tags:    
News Summary - second death in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.