ബംഗളൂരു: കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിലെ ജനങ്ങളുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നതായി റിപ്പോർട്ട്. കോവിഡുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ആശങ്കകളുമായി ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലേക്ക് വരുന്ന കോളുകളിൽ 40 ശതമാനം വർധനയുണ്ടായെന്ന് അധികൃതർ അറിയിച്ചു. മുൻ മാസവുമായി താരതമ്യം ചെയ്യുേമ്പാൾ കോളുകളുടെ എണ്ണം ഇരട്ടിച്ചിട്ടുണ്ട്.
കോവിഡ് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നിംഹാൻസിലേക്ക് എത്തുന്ന കോളുകളെന്ന് സ്ഥാപനത്തിലെ സൈക്കോളജിക്കൽ കെയർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് തലവൻ കെ.ശേഖർ പറഞ്ഞു.
കുടുംബത്തിലെ പലരുടേയും കോവിഡ് ബാധിച്ചുള്ള മരണം പലരിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പലർക്കും ആശുപത്രി, ഐ.സി.യു, ശ്മശാനങ്ങൾ എന്നിവയെ കുറിച്ച് മാത്രമാണ് ചിന്തിക്കാൻ കഴിയുന്നത്. ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ കഴിയാത്തതിലെ കടുത്ത നിശായും ആളുകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിെൻറ രണ്ടാം തരംഗം ഉണ്ടാവുന്നതിന് മുമ്പ് നിംഹാൻസ് ഹെൽപ് ലൈനിൽ പ്രതിദിനം 400 കോളുകളാണ് വന്നിരുന്നത്. ഇപ്പോൾ അത് 700 ആയി വർധിച്ചു. വാക്സിൻ സംബന്ധിച്ച ആശങ്ക, സ്കൂളുകൾ തുറക്കുന്നതിലെ അനിശ്ചിതത്വം, കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകളുടെ ഫലപ്രാപ്തി, ലോക്ഡൗൺ എന്നിവയെ കുറിച്ചെല്ലാം ജനങ്ങൾ ചോദ്യങ്ങളുമായി എത്തുന്നുണ്ട്. 45 മുതൽ 55 വയസ് വരെയുള്ളവരാണ് അധികമായി വിളിക്കുന്നത്. ഇപ്പോൾ കൗമാരക്കാരും യുവാക്കളും നിംഹാൻസിെൻറ കോൾ സെൻററിലേക്ക് കൂടതലായി വിളിക്കുന്നുണ്ടെന്നും കെ.ശേഖർ വ്യക്തമാക്കി. കഴിഞ്ഞ വർഷം രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 080-4611 0007 എന്ന നമ്പറിൽ നിംഹാൻസ് ഹെൽപ്പ് ലൈൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.