ന്യൂഡൽഹി: വിന്‍റോ സീറ്റിന് വേണ്ടി യാത്രക്കാരനെ മർദിച്ച് ബി.ജെ.പി. എം.എൽ.എ. ന്യൂഡൽഹിയിൽ നിന്നും ഭോപ്പാലിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ട്രെയിനിലെ സീറ്റ് മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാരനെ ബി.ജെ.പി എം.എൽ.എ. രാജീവ് സിങും അനുയായികളും ചേർന്ന് മർദിക്കുകയായിരുന്നു.
എം.എൽ.എ, മോദിയുടെയും അമിത്ഷായുടെയും അടുത്തയാളാണെന്ന അടിക്കുറിപ്പോടെ കോൺഗ്രസ് ലീഡർ സുപ്രിയ ശ്രീനാദാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. സംഭവത്തെ തുടർന്ന് ഉത്തർപ്രദേശ് ബി.ജെ.പി ഘടകം വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാൽ എം.എൽ.എ. രാജീവ് സിങ് സംഭവത്തിൽ നിഷേധത്മക സമീപനമാണ് പുലർത്തുന്നത്. മർദനത്തിനിരയായി എന്നു പറയുന്ന യാത്രക്കാരൻ തന്‍റെ ഭാര്യയോടും മകനോടും അപമര്യാദയായി പെരുമാറുകയും ട്രെയിൻ മറ്റൊരു സ്റ്റേഷനിൽ (ജാൻസി സ്റ്റേഷൻ) എത്തിയപ്പോൾ ആളുകളെ വിളിച്ചു കൂട്ടുകയും ചെയ്തു എന്നാണ് എം.എൽ.എയുടെ വാദം. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തത്തിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.