ഓക്സിജൻ വിതരണം കാര്യക്ഷമമാക്കാൻ ദൗത്യസേന രൂപീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: എല്ലാ സംസ്​ഥാനങ്ങൾക്കും ഓക്​സിജ​ൻ ലഭ്യത ഉറപ്പുവരുത്താൻ ശാസ്​ത്രീയമായ വിതരണത്തിന്​ സുപ്രീംകോടതി പ്രത്യേക ദൗത്യസേനയെ നിയോഗിച്ചു. ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമാണ് അംഗങ്ങളായുണ്ടാവുക. കേന്ദ്രത്തി​െൻറ ഓക്​സിജൻ വിതരണ ഫോർമുല പരാജയമാണെന്ന്​ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡ്​ അധ്യക്ഷനായ ബെഞ്ച്​ മുന്നോട്ടുവെച്ചത്. കേന്ദ്ര സർക്കാറും സമ്മതമാണെന്ന്​ അറിയിക്കുകയായിരുന്നു.

തുടർന്ന്​ ആരെയെല്ലാം ദൗത്യസേനയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും കേന്ദ്രം സുപ്രീംകോടതി മുമ്പാകെ ​െവച്ചു. എക്​സ്​ ഒഫീഷ്യോ അംഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയുണ്ടാകും. കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്ന്​ വിവരങ്ങൾ ആരായാനും മനുഷ്യവിഭവം പ്രയോജനപ്പെടുത്താനും ദൗത്യസേനക്ക്​ സ്വാതന്ത്ര്യം നൽകി.

പ്രത്യേക ദൗത്യസേന ശിപാർശകൾ സമർപ്പിക്കുന്നത്​ വരെ നിലവിലുള്ള ഓക്​സിജൻ വിതരണ രീതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാറിനോട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡോക്​ടർമാരായ ഭവതോഷ്​ ബിശ്വാസ്​, നരേഷ്​ ട്രെഹാൻ, ദേവേന്ദർ സിങ്​ റാണ, രാഹുൽ പണ്ഡിറ്റ്​​, ദേവി ഷെട്ടി, സൗമിത്ര റാവത്​, ഗഗൻദീപ്​ കാങ്​​, ശിവ്കുമാർ സരിൻ, ജെ.വി. പീറ്റർ, എസ്.സരഫ്​ , ഉദ്​വാഡിയ എന്നിവരാണ്​ സംഘാംഗങ്ങൾ. 

Tags:    
News Summary - SC’s national task force to look into oxygen allocation to states, UTs amid Covid crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.