സത്ന (മധ്യപ്രദേശ്): ഇത്തവണത്തെ തെൻറ ദീപാവലി പർച്ചേഴ്സ് എന്നെന്നും ഓർമിക്കപ്പെടുന്നതായിരിക്കണമെന്ന മധ ്യപ്രദേശുകാരൻ രാകേഷ് കുമാർ ഗുപ്തയുടെ ആഗ്രഹം എന്തായാലും നടപ്പായി. എന്നാൽ, രാകേഷിനേക്കാളുപരി, അദ്ദേഹത്തിന് പുത്തൻ സ്കൂട്ടർ വിറ്റ ഡീലറായിരിക്കും ജീവിതത്തിലൊരിക്കലും ഈ റൊക്കം വിൽപന മറക്കാതിരിക്കുക.
സത്ന ജില്ലയിലെ പന്ന നാക്കയിലുള്ള ഡീലറിൽനിന്ന് 83,000 രൂപ വിലയുള്ള ഹോണ്ട സ്കൂട്ടർ വാങ്ങി രാകേഷ് അപ്പോൾതന്നെ മുഴുവൻ പണവും നൽകി. ഇതാകട്ടെ, മുഴുവൻ നാണയങ്ങളും! അമ്പരന്നുപോയ ഷോറൂമുകാർ നാണയമെല്ലാം എണ്ണിത്തിട്ടപ്പെടുത്താൻ എടുത്തത് മൂന്നുമണിക്കൂർ. അഞ്ചിെൻറയും പത്തിെൻറയും നാണയങ്ങളായിരുന്നു ഭൂരിഭാഗവുമെന്ന് ഷോറൂമുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.