Posted On
date_range Updated On
date_range നാഗ്പൂരിൽ സ്കൂൾ വാൻ ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചു
മുംബൈ: നാഗ്പൂരിൽ സ്കൂൾ വാൻ ഡ്രൈവർ 14കാരിയെ പീഡിപ്പിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയായ പവൻ കോഹ്‌പാരെ (26) പെൺകുട്ടിയുടെ അയൽക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിക്കുന്നത് വരെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി തുടർന്നു. പിന്നീട് വീട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തുടരാൻ കോഹ്‌പാരെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.