ബസ് ഡോറിൽ തൂങ്ങി യാത്ര; റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു -വിഡിയോ

ചെന്നൈ: ആളുകൾ തിങ്ങിനിറഞ്ഞ ബസിന്‍റെ ഡോറിൽ തൂങ്ങി യാത്രചെയ്യുന്നതിനിടെ കൈവിട്ട് റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മധുരന്തകം എന്ന സ്ഥലത്താണ് സംഭവമെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചവർ ചൂണ്ടിക്കാട്ടുന്നു.

നിറഞ്ഞ യാത്രക്കാരുമായി ബസ് പോകുന്നത് വിഡിയോയിൽ കാണാം. ബസിന്‍റെ ഇരു ഡോറിലും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ തൂങ്ങിനിന്ന് യാത്ര ചെയ്യുന്നുണ്ട്. പെട്ടെന്ന്, കൂട്ടത്തിലൊരു വിദ്യാർഥി കൈവിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻചക്രത്തിനടിയിൽ പെടാതെ അത്ഭുതകരമായാണ് വിദ്യാർഥി രക്ഷപ്പെടുന്നത്. വലിയ പരിക്കുകൾ കൂടാതെ വിദ്യാർഥി എഴുന്നേൽക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. 

വിഡിയോക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് ആളുകൾ ഇങ്ങനെ യാത്ര ചെയ്യുന്നതിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാതെ മറ്റെന്ത് വികസനം വന്നിട്ട് എന്താണ് കാര്യമെന്നും ആളുകൾ ചോദിക്കുന്നു. 


Tags:    
News Summary - School Boy's Miraculous Escape After Falling From Overcrowded Bus In Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.