Posted On
date_range Updated On
date_range അഴിമതിയാരോപണം: ഉത്തർപ്രദേശിൽ വഖഫ് ബോർഡുകൾ പിരിച്ചുവിടുന്നു
ലഖ്നോ: ഉത്തർപ്രദേശിലെ ഷിയ, സുന്നി വഖഫ് ബോർഡുകൾ പിരിച്ചുവിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പിരിച്ചുവിടലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമതി നൽകിയതായി വഖഫ് മന്ത്രി മുഹ്സിൻ റാസ അറിയിച്ചു. ഷിയ, സുന്നി വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ് ആരോപണം. വഖഫ് കൗൺസിൽ ഒാഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമേക്കടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫണ്ടുകൾ വകമാറ്റിയതും കണ്ടെത്തിയിട്ടുണ്ട്.
ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി, മുൻ സർക്കാറിൽ വഖഫ് മന്ത്രിയായ സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാൻ എന്നിവർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാെണന്ന് സംസ്ഥാന വഖഫ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.