എന്‍.സി.പി ശരദ് പവാര്‍ പക്ഷത്തിന് ഇനി ‘കാഹളം മുഴക്കുന്ന മനുഷ്യൻ’: അജിത് പവാർ വിഭാഗത്തിന് താൽകാലിക ചിഹ്നമായി ‘ഘടികാരം’

ന്യൂഡൽഹി: എന്‍.സി.പി ശരദ് പവാര്‍ പക്ഷത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം താല്‍ക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. എൻ.സി.പി അജിത് പവാര്‍ പക്ഷത്തിന് ഘടികാര ചിഹ്നം താല്‍ക്കാലികമായി ഉപയോഗിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ കോടതി അന്തിമ തീരുമാനം വരും വരെ ഈ വിധി തുടരും. ലോക്സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

ഒരാഴ്ചക്കുള്ളിൽ ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവും നല്‍കിയിരിക്കയാണ്. തുടര്‍ന്ന് കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയായിരുന്നു. ഇക്കാര്യം കമ്മീഷൻ സുപ്രീം കോടതിയെയും അറിയിച്ചു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. എൻ.സി.പിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിൽ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ.സി.പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് എൻ.സി.പി ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്.

Tags:    
News Summary - SC tells ECI to recognise 'man blowing turha' as symbol of Sharad Pawar faction for Lok Sabha elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.