ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ
Posted On
date_range Updated On
date_range വിദ്വേഷ പ്രസംഗം: തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡൽഹി: ക്രിസ്ത്യാനികൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ ചുമത്തിയ ക്രിമിനൽ കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമൊന്നുമില്ലെന്ന്, അഭിമുഖത്തിൽ നൽകിയ മൊഴികളുടെ പകർപ്പ് പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ദീപാവലിക്ക് രണ്ടുദിവസം മുമ്പ്, 2022 ഒക്ടോബർ 22ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ണാമലൈ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് വി. പിയൂഷ് എന്നയാളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി അയച്ച സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെയാണ് അണ്ണാമലൈ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.