Posted On
date_range Updated On
date_range ബാബരി ധ്വംസനക്കേസിലെ ജഡ്ജിക്ക് സുരക്ഷ വേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ സംഘ് പരിവാർ നേതാക്കളെ വെറുതെ വിട്ട ജഡ്ജിക്ക് ഇനി സുരക്ഷ ആവശ്യമില്ലെന്ന് സുപ്രീംകോടതി. തെൻറ സുരക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാർ യാദവ് സമർപ്പിച്ച ഹരജി ജസ്റ്റിസ് രോഹിംഗ്ടൺ ഫാലി നരിമാൻ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച തള്ളി. കേസിെൻറ വൈകാരിക സ്വഭാവം പരിഗണിച്ച് തെൻറ സുരക്ഷ വർധിപ്പിക്കണമെന്ന യാദവിെൻറ കത്ത് വായിച്ചുവെന്നും അക്കാര്യം പരിഗണിക്കണമെന്ന് തോന്നുന്നില്ലെന്നും ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.