വിവാഹേതര ബന്ധം: നിയമം ഇപ്പോൾ പുനഃപരിശോധിക്കുന്നില്ലെന്ന്​ സു​പ്രീംകോടതി

ന്യൂഡൽഹി: വിവഹേതര ബന്ധം​ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ്​ ഇപ്പോൾ പുനഃപരിശോധിക്കുന്നില്ലെന്ന്​ സുപ്രീംകോടതി.

ഇൗ നിയമം വിവേചനപരമാണെന്നും പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച്​ മലയാളിയായ ​േജാസഫ്​ ഷൈൻ നൽകിയ പൊതുതാത്​പര്യ ഹരജിയിലാണ്​ കോടതിയുടെ തീരുമാനം. സ്​ത്രീയെ കൂടി കുറ്റക്കാരിയായി കണക്കാക്കണമെന്നായിരുന്നു ഹരജിക്കാര​​​​െൻറ ആവശ്യം. 
സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബഞ്ച്​ ആണ്​ ഇൗ തീരുമാനം എടുത്തത്​. 

Tags:    
News Summary - SC Refuses to Make Adultery Law Gender-neutral-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.