Posted On
date_range Updated On
date_range ലൈംഗിക പീഡനകേസ്: ആശാറാമിന് ജാമ്യമില്ല
ന്യൂഡല്‍ഹി: വിവിധ ലൈംഗിക പീഡനകേസുകളില്‍ ആള്‍ദൈവം ആശാറാമിന് ജാമ്യം നല്‍കാനാവില്ളെന്ന് സുപ്രീംകോടതി. രാജസ്ഥാനിലും ഗുജറാത്തിലും രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളിലാണ് സാധാരണ ജാമ്യവും ഇടക്കാല ജാമ്യവും നല്‍കാനാവില്ളെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറും ജസ്റ്റിസ് എന്‍.വി. രമണയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പരിഗണനാര്‍ഹമല്ലാത്തതിനാല്‍ തള്ളുകയാണെന്ന് കോടതി അറിയിച്ചു. സാക്ഷികളെ ആക്രമിച്ച സംഭവങ്ങള്‍ മുന്‍നിര്‍ത്തി സാധാരണ ജാമ്യവും നല്‍കാനാവില്ളെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.