എസ്​.സി-എസ്​.ടി നിയമത്തി​ലെ ഭേദഗതി സ്​റ്റേ ചെയ്യില്ലെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിൽ കൊണ്ടു വന്ന ഭേദഗതി സ ്​റ്റേ ​െചയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പരാതികൾ ലഭിച്ചാൽ ഉടൻ അറസ്​റ്റ്​ ചെയ്യരുതെന്ന സുപ്രീംകോടതി വിധി മറി കടക്കാൻ കൊണ്ടു വന്ന ഭേദഗതി സ്​റ്റേ ചെയ്യാനാണ്​ വിസമ്മതിച്ചത്​.

മാർച്ച്​ ​20ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളും ഭേദഗതിക്കെതിരായ ഹരജികളും ഒരുമിച്ചു പരിഗണിക്കാനാണ്​ കോടതിയുടെ തീരുമാനം.

ഹരജികൾ ഉചിതമായ ബെഞ്ചിലേക്ക്​ ചീഫ്​ ജസ്​റ്റിസ്​ നിശ്ചയിക്കുമെന്ന്​ ജസ്​റ്റിസ്​ എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച്​ വ്യക്തമാക്കി. കേരള സർക്കാർ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്​.

Tags:    
News Summary - SC refused to stay The SC,ST (Prevention of Atrocities) Act ammendment -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.