Posted On
date_range Updated On
date_range മുൻ ന്യായാധിപന് 20 ലക്ഷം നഷ്ടപരിഹാരം
ന്യൂഡൽഹി: അഴിമതിപരാതിയെ തുടർന്ന് നിർബന്ധിത വിരമിക്കലിന് വിധേയനായ ന്യായാധി പന് സുപ്രീംകോടതി 20 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ഗുജറാത്ത് ഹൈകോടതിയുടെ ഉത്ത രവുപ്രകാരം നിർബന്ധിത വിരമിക്കലിനെത്തുടർന്ന് എട്ടു വർഷമായി ജോലിയില്ലാതായ 53കാരനായ ന്യായാധിപനെയാണ് സുപ്രീംകോടതി കുറ്റക്കാരനല്ലെന്നു കണ്ടെത്തി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
നിയമവിരുദ്ധമായി ഏഴു പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഗുജറാത്തിൽ സിവിൽ ജഡ്ജി, ജുഡീഷ്യൽ മജിസ്ട്രേറ്റ് തസ്തികകളിൽ ജോലിചെയ്ത ജുഡീഷ്യൽ ഓഫിസറെ ഹൈകോടതി നിർബന്ധിത വിരമിക്കൽ നൽകി ശിക്ഷിച്ചത്.
എന്നാൽ, ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.