Posted On
date_range Updated On
date_range ദശകത്തിന് ശേഷം സുപ്രീംകോടതിയിൽ പട്ടികജാതി ജഡ്ജിക്ക് ശിപാർശ
ന്യൂഡൽഹി: ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്, ഹിമാചൽ ഹൈകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശിപാ ർശ ചെയ്തു. ജസ്റ്റിസ് ഭൂഷൺ ഗവായ് ഒരു പതിറ്റാണ്ടിനു ശേഷം സുപ്രീംകോടതി ജഡ്ജിയായി നാമനിർദേശം ചെയ്യപ്പെടുന്ന പട്ടികജാതി വിഭാഗക്കാരനാണ്.
ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശിപാർശ കേന്ദ്ര സർക്കാറിന് വീണ്ടും അയക്കാനും കൊളീജിയം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രം തിരിച്ചയച്ച ശിപാർശയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.