ആർട്ടിക്കിൾ 370 റദ്ദാക്കൽ: നാലാഴ്​ച്ചക്കകം വിശദീകരണം നൽകണം- സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മുകശ്മീരി​​​​​​െൻറ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളിൽ വിശദീകരണം നൽകാൻ ​കേന്ദ്രസർക്കാറിന്​ കൂടുതൽ സമയം അനുവദിച്ച്​ സുപ്രീംകോടതി. 28 ദിവസത്തിനുള്ളിൽ സർക്കാർ ഹരജികളിൽ വിശദീകരണം നൽകണം. കേന്ദ്രസർക്കാർ വിശദീകരണത്തിൽ ഹരജിക്കാർ ഒരാഴ്​ച്ചക്കുള്ളിൽ മറുപടി നൽകണമെന്നും ഭരണഘടനാ ബെഞ്ച്​ ഉത്തരവിട്ടു. ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

കേന്ദ്രസർക്കാറും ജമ്മുകശ്​മീർ സർക്കാറും നാലാഴ്​ച്ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കണം. ഹരജികൾ നവംബർ 14ന്​ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്​. ജസ്​റ്റിസുമാരായ എ.എസ്​ കൗൾ, ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ ഗവായ്​, സൂര്യ കാന്ത്​ എന്നിവരായിരുന്നു​ ഭരണഘടനാ ബെഞ്ചിലെ മറ്റ്​ അംഗങ്ങൾ.

ഹരജികളിൽ എതിർ സത്യവാങ്​മൂലം നൽകാൻ നാലാഴ്​ച്ച സമയം ​നൽകണമെന്നാണ്​ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടത്​. ജമ്മുകശ്​മീർ സോളിസിറ്റർ ജനറലും നാലാഴ്​ച സമയം തന്നെയാണ്​ ആവശ്യപ്പെട്ടത്​. എന്നാൽ കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ വാദങ്ങളെ ഹരജിക്കാരു​െട അഭിഭാഷകർ എതിർത്തു. സമയം നീട്ടി നൽകു​േമ്പാൾ ഹരജികളിൽ ഫലമില്ലാതാകുമെന്ന്​ ഹരജിക്കാർ വാദിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ഭരണഘടന അനുച്ഛേദങ്ങള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രസർക്കാർ റദ്ദാക്കിയത്. ജമ്മുകശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണപ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 11ഹരജികളാണ് സുപ്രിം കോടതി പരിഗണിച്ചത്​.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, എം.എല്‍ ശര്‍മ, സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരുൾപ്പെടെ 12 ഹരജിക്കാരാണുള്ളത്​. അഭിഭാഷകനായ എസ്​.എൽ ശർമയാണ്​ ആദ്യം ഹരജി നൽകിയത്​. രാഷ്​ട്രപതിയുടെ ഉത്തരവ്​ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്​ ആഗസ്​റ്റ്​ ആറിനു തന്നെ ശർമ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.

ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളും ഭരണഘടനാ​ െബഞ്ച് പരിഗണിക്കും. ഇതു സംബന്ധിച്ച്​ ഏഴു ഹരജികളാണ്​ ഭരണഘടനാ ബെഞ്ചിന്​ മുന്നിലുള്ളത്​. മാ​ധ്യ​മ​വി​ല​ക്കി​നെ​തി​രെ ക​ശ്​​മീ​ർ ടൈം​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ർ അ​നു​രാ​ധ ഭാ​സി​ൻ ന​ൽ​കി​യ ഹ​ര​ജി, മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഡോ. ​സ​മീ​ർ കൗ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി, കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ഏ​നാ​ക്ഷി ഗാം​ഗു​ലി​യു​ടെ ഹ​ര​ജി എ​ന്നി​വ​യും ഇ​തി​ലു​ൾ​പ്പെ​ടും.

Tags:    
News Summary - SC grants Centre 28 days to reply to Kashmir petitions on Article 370 - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.