ന്യൂഡൽഹി: കോടതിയുടെ സമയം പാഴാക്കിയതിന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് 50,000 രൂപ പിഴയിട്ട് സുപ്രീംേകാടതി. തേജസ്വി താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന ബിഹാർ സർക്കാറിെൻറ ആവശ്യത്തിന് എതിരായ ഹരജിയിലാണ് പിഴ ശിക്ഷ.
മഹാസഖ്യ സർക്കാറിൽ തേജസ്വി ഉപമുഖ്യമന്ത്രിയായിരുന്ന കാലത്താണ് ബംഗ്ലാവ് അനുവദിച്ചത്. പിന്നീട് മഹാസഖ്യത്തിൽ നിന്ന് പിൻമാറി മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായ തേജസ്വിയോട് ബംഗ്ലാവ് ഒഴിയണമെന്ന സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് തേജസ്വി ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹരജി തള്ളി. തേജസ്വിയോട് ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്തിനാണ് ഇൗ ഹരജി? കോടതിയുടെ വിലപ്പെട്ട സമയം നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു -തേജസ്വിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിക്കാനായി എഴുന്നേറ്റ ഉടൻ കോടതി നിരീക്ഷിച്ചു. തുടർന്ന് ഹരജി തള്ളുകയും 50,000 രൂപ പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു.
നേരത്തെ ഹൈകോടതിയും ഹരജി തള്ളിയിരുന്നു. 2015ൽ ഉപമുഖ്യമന്ത്രിയായതിനാൽ സർക്കാർ അനുവദിച്ച ബംഗ്ലാവ് അദ്ദേഹത്തിെൻറ സ്ഥാനത്തിന് അർഹതപ്പെട്ടതായിരുന്നുവെന്നും നിലവിൽ ആ ബംഗ്ലാവിെൻറ ആവശ്യം അദ്ദേഹത്തിനില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി തള്ളിയത്. എന്നാൽ അപ്പീൽ നൽകാനായിരുന്നു തേജസ്വിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.