എ.ജി.ആർ കുടിശിക: ടെലി​േകാം കമ്പനികളുടെ പുനഃപരിശോധന ഹരജികൾ കോടതി തള്ളി

ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആർ) കേസിലെ സുപ്രീംകോടതിവിധിക്കെതിരെ വിവിധ ടെലികോം കമ്പനികൾ സമർപ്പി ച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളി. അടച്ചിട്ട കോടതി മുറിയിലാണ്​ വാദം നടന്നത്​. ഭാരതി എയർടെൽ, വോഡഫോൺ ഐ ഡിയ എന്നീ ടെലി​േകാം കമ്പനികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതിയുടെ നിർദേശപ്രകാരം കമ്പനികൾ വാർത്താ വിനിമയ വിഭാഗത്തിന് ജനുവരി 23നകം എ.ജി.ആർ കുടിശിക നൽകേണ്ടതുണ്ട്​. എ.ജി.ആറിനെ കേന്ദ്രം നിർവചിക്കുന്നതിനെതിരെ ടെലികോം കമ്പനികൾ സമർപ്പിച്ച ഹരജികൾ കഴിഞ്ഞ വർഷം ഒക്ടോബർ 24ന് സുപ്രീംകോടതി തള്ളിയിരുന്നു.

വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളോട് 2020 ജനുവരിയോടെ 90,000 കോടിയിലധികം രൂപ കേന്ദ്രത്തിന് നൽകണമെന്നായിരുന്നു കോടതി വിധി. ഇതേതുടർന്നാണ്​ ടെലികോം കമ്പനികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ പുനഃപരി​േ​ശാധന ഹരജി സമർപ്പിച്ചത്​.

Tags:    
News Summary - sc dismisses plea by telcom companies seeking relief from agr dues -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.