ന്യൂഡൽഹി: മുന്നാക്ക ജാതിക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടന ഭേദഗതിയിലൂടെ 10 ശതമാനം സ ംവരണം വിപുലമായ ഭരണഘടന ബെഞ്ചിന് വിടണമോ എന്ന വിഷയം സുപ്രീംകോടതി വിധി പറയാനായി മാറ്റി. ജോലിയിലും പഠനത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് ഭരണഘടന ഭേദഗതി ചെയ്യാമോ എന്ന ചോദ്യത്തിന് ആര് ഉത്തരം നൽകണമെന്നതാണ് വിഷയമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭരണഘടന ബെഞ്ചിന് വിടാതെ വിഷയം ഇൗ മുന്നംഗ ബെഞ്ച് തീർപ്പാക്കിയാൽ മതിയെന്നാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് സ്വീകരിച്ചത്. എന്നാൽ, ഇതിനെ എതിർത്ത അഡ്വ. രാജീവ് ധവാൻ സംവരണം സാമുദായികമായി മാത്രമേ ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുള്ളൂെവന്നും അതിന് വിരുദ്ധമായ നിയമനിർമാണം നിലനിൽക്കിെല്ലന്നും വാദിച്ചു. ഇതുമായി ബന്ധപ്പെട്ട ഭരണഘടന വിഷയങ്ങൾ വിപുലമായ ബെഞ്ച് പരിശോധിക്കണമെന്ന് ധവാൻ തുടർന്നു.
രണ്ടാമതായി, സംവരണത്തിെൻറ പരിധി 50 ശതമാനത്തിൽ കവിയരുതെന്ന നിർദേശം ഇവിടെ ലംഘിക്കപ്പെടുകയാണെന്നും ഇത് ഭരണഘടന അനുവദിക്കുന്ന തുല്യാവസരത്തിനെതിരാണെന്നും ധവാൻ വാദിച്ചു. കുടുതൽ സംവരണം തുല്യാവസരത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചിരുന്നു. സംവരണ വിരുദ്ധരും അനുകൂലികളുമായ നിരവധിപേർ കക്ഷി ചേർന്ന കേസിൽ കേരളത്തിൽനിന്ന് ജസ്റ്റീഷ്യ, എസ്.എൻ.ഡി.പി, കേരള മുന്നാക്ക സമുദായ െഎക്യമുന്നണി തുടങ്ങിയ സംഘടനകളും കക്ഷി ചേർന്നിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.