പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്നമാണോ ? എൻ.ഐ.എക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഒരാൾ പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്നമാണോയെന്ന് സുപ്രീംകോടതി ചോദിച്ചു. യു.എ.പി.എ കേസിൽ ജാമ്യത്തിനെതിരായ എൻ.ഐ.എയുടെ അപ്പീൽ പരിഗണിക്കുമ്പോൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയിൽ നിന്നാണ് ഏജൻസിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവെന്ന് എൻ.ഐ.എ ആരോപിച്ചയാൾക്ക് ഝാർഖണ്ഡ് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഏജൻസി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ഹൈകോടതി വിധി ശരിവെച്ച സുപ്രീംകോടതി എൻ.ഐ.എക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‍ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. കേസിൽ ആരോപണവിധേയനായ സഞ്ജയ് ജെയിൻ മാവോയിസ്റ്റുകൾക്ക് വേണ്ടി പണം പിരിച്ചുവെന്നായിരുന്നു എൻ.ഐ.എ വാദം.

2018 ഡിസംബറിലാണ് എൻ.ഐ.എ ജെയിനിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 2021 ഡിസംബറിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ജെയിനിന്റെ ജാമ്യഹരജി പരിഗണിക്കുന്നവേളയിൽ യു.എ.പി.എ നിലനിൽക്കില്ലെ നിർണായക നിരീക്ഷണവും ഝാർഖണ്ഡ് ഹൈകോടതി നടത്തിയിരുന്നു.

Tags:    
News Summary - SC criticize NIA While Upholding Bail In UAPA Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.