Posted On
date_range Updated On
date_range വോട്ടിൽ വ്യത്യാസം: തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടർമാരുടെയും വോട്ട് ചെയ്തവരുടെയും എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. രാജ്യത്തെ 347 മണ്ഡലങ്ങളിലെ വോട്ടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകൾ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിെൻറ നടപടി. വിഷയത്തിലുള്ള മറ്റു ഹരജികൾ ഉൾപ്പെടെ 2020 ഫെബ്രുവരിയിൽ പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.