മുംബൈ: ബലാൽസംഗത്തിനിരയായ 13കാരിയുടെ 31 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഗർഭം അലസിപ്പിക്കാനുള്ള അനുമതി തേടി കുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. പെൺകുട്ടിയുടെ പിതാവിന്‍റെ സുഹൃത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയ വിവരം മാതാപിതാക്കൾ വളരെ വൈകിയാണ് മനസ്സിലാക്കിയത്. തുടർന്നായിരുന്നു ഗർഭമലസിപ്പികാകനുള്ള അനുമതിക്കായി ഇവർ കോടതിയെ സമീപിച്ചത്.
വഴിവിൽപ്പനക്കാരനായ പിതാവിനും വീട്ടുജോലിക്കാരിയായ മാതാവിനും ഒപ്പം മുംബൈയിലെ ചാർക്കോപ്പിലായിരുന്നു പെൺകുട്ടിയുടെ താമസം. ഇവരോടൊപ്പം താമസിച്ചിരുന്ന പിതാവിന്‍റെ സുഹൃത്ത് നിരവധി തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തതായാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.