#യുദ്ധം വേണ്ട എന്നതിനൊപ്പം #അഭിനന്ദനെ തിരിച്ചു കൊണ്ടു വരിക, # അഭിനന്ദൻ ഞങ്ങളുടെ നായകൻ, #അഭിനന്ദനെ വിട്ടയക്കൂ തുടങ്ങിയ ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളിൽ യുദ്ധവിരുദ്ധ വികാരം തീവ്രമായി പങ്കുവെക്കുന്നു. #മേര ബൂത് സബ്സെ മജ ്ബൂത് (എെൻറ ബൂത്ത് ഏറ്റവും ശക്തമായ ബൂത്ത്) എന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ #മേര ജവാൻ സബ്സെ മജ്ബൂത്(എെൻറ സൈനികൻ ഏറ്റവും ശക്തിശാലി)എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡാണ്.
ശത്രുരാജ്യത്തിെൻറ ചോദ്യങ്ങൾക്കു മുന്നിൽ പതറാതെയും തളരാതെയും ഉശിരുള് ള ജവാനായി അഭിനന്ദൻ നൽകിയ മറുപടികൾ സമൂഹ മാധ്യമങ്ങൾ പെെട്ടന്ന് ഏറ്റെടുത്തു. ഏത് വിമാനമാണ് പറത്തിയതെന്ന ചേ ാദ്യത്തിന് ‘അതെനിക്ക് പറയാനാകില്ലേല്ലാ, മേജർ’എന്നായിരുന്നു അഭിനന്ദൻറ മറുപടി.
എവിടെയായിരുന്നു ആക്രമ ണ ലക്ഷ്യമെന്ന ചോദ്യത്തിനും അതേ ഉത്തരം നൽകി. ഇന്ത്യയിൽ എവിടെയാണ് താങ്കളുടെ സ്ഥലം എന്ന ചോദ്യത്തിന് ‘ ഡൗൺ സൗ ത്ത്’എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു. ശബ്ദാതിവേഗത്തിൽ പറക്കുന്ന മിഗ്-21 വിമാനത്തിന് വെടിയേറ്റയുടൻ പാരച്യൂട് ട് വഴി പുറത്തേക്ക് ചാടിയാണ് അഭിനന്ദൻ രക്ഷപ്പെട്ടത്.
പാക് പ്രദേശത്താണ് എത്തിയതെന്ന് മനസിലാക്കിയ അദ ്ദേഹം കൈവശമുണ്ടായിരുന്ന മാപ്പുകളും മറ്റും വിഴുങ്ങി നശിപ്പിക്കാൻ ശ്രമിച്ചുവെന്ന വാർത്ത വ്യാഴാഴ്ച പുറത്തുവന്നതും അഭിനന്ദിെൻറ നായക പരിവേഷം ഉയർത്തി. അഭിനന്ദൻ എല്ലാവർക്കും പ്രചോദനവും മാതൃകയുമാണെന്ന് നിരവധി പേർ കുറിക്കുന്നു.
#യുദ്ധം നഷ്ടങ്ങളുടെ കണക്കെടുപ്പ്
ഇരു രാജ്യങ്ങൾക്കും ആവശ്യം യുദ്ധമല്ല സമാധാനമാണെന്ന് ഉണർത്തുന്നവയാണ് #യുദ്ധം വേണ്ട എന്ന ഹാഷ് ടാഗുകൾ. േലാകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരും പാകിസ്താനികളുമെല്ലാം ആവേശത്തോടെ ഇതിൽ യുദ്ധവിരുദ്ധ വികാരം പങ്കുവെക്കുന്നു.
രാഷ്ട്രീയവും മാധ്യമങ്ങളുമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ അസഹിഷ്ണുതക്ക് കാരണക്കാരെന്ന് കുറ്റപ്പെടുത്തുന്നതിനൊപ്പം പരസ്പരമുള്ള സംഭാഷണങ്ങളിലൂടെ എത് പ്രശ്നവും പരിഹരിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
രാജ്യമേതായാലും യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയും സങ്കടവും ഒന്നായിരിക്കുമെന്ന് ട്വീറ്റുകൾ ആവർത്തിക്കുന്നു. ആരെയൊക്കെ നഷ്ടപ്പെട്ടു എന്ന കണക്കെടുപ്പാണ് യുദ്ധത്തിെൻറ ബാക്കിപത്രമെന്നും ആരാണ് ശരി എന്ന് തീരുമാനിക്കുന്നതല്ല യുദ്ധമെന്നും ഒരു ട്വീറ്റിൽ പറയുേമ്പാൾ എല്ലാ യുദ്ധവും പരാജയമാണെന്നും അത് ഒന്നിനും പരിഹാരമല്ലെന്നും മറ്റുള്ളവ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളുടെ കാലത്ത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അത്യധികം അടുപ്പം പങ്കുവെക്കുേമ്പാൾ ഗവൺമെൻറുകൾ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അത്ഭുതപ്പെടുന്നവരുമുണ്ട്.
#മുഖാമുഖം ഇരിക്കണം
റണ്ണറപ്പിന് സമ്മാനമുള്ള കളിയല്ല യുദ്ധമെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനെ പരോക്ഷമായി പരാമർശിക്കുന്ന മറ്റൊരു ട്വീറ്റ്. അതേസമയം സമാധാന ചർച്ചക്ക് തയാറാണെന്ന ഇംറാൻ ഖാെൻറ പ്രസ്താവനയെ നിരവധിപേർ പ്രകീർത്തിക്കുകയും ചെയ്യുന്നു.
അമേരിക്കക്കും ഉത്തരകൊറിയക്കും മുഖാമുഖം ഇരിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യക്കും പാകിസ്താനും അതായിക്കൂട എന്ന് ചോദിക്കുന്നവരുമുണ്ട്. ഇന്ത്യയുടെയും പാകിസ്താെൻറയും ഭാഗത്തുനിന്ന് യുദ്ധജ്വരം പടർത്തുന്ന ടെലിവിഷൻ അവതാരകർ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണെന്നാണ് അവരുടെ ചിത്രസഹിതമുള്ള ട്വീറ്റുകളിൽ ചിലർ പറയുന്നത്.
#പാർട്ടിക്കാരോടല്ല, ജനങ്ങളോട് സംസാരിക്കൂ
ഇന്ത്യൻ പൈലറ്റ് പാക് തടവിലായ സാഹചര്യത്തിലും മുൻ നിശ്ചയപ്രകാരമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകുന്നതിനെതിരെ അതിശക്തമായി പ്രതികരിക്കുന്നവയാണ് #മേര ജവാൻ സബ്സെ മജ്ബൂത് എന്ന ഹാഷ് ടാഗ്.
രണ്ടു ദിവസം കൂടി കാത്തിരുന്നു കൂടെയെന്ന് ഇവർ പ്രധാനമന്ത്രിയോട് ചോദിക്കുന്നു. താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബി.ജെ.പിയുടെ താരപരിവേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരകൻ മാത്രമാകാതെ അഭിനന്ദനെ തിരിച്ചു കൊണ്ടുവരാൻ പരിശ്രമിക്കൂയെന്നാണ് ഒരു ട്വീറ്റിലെ അഭ്യർഥന.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട സമയമാണിതെന്നും പാർട്ടി അണികളോട് സംസാരിക്കേണ്ട സമയമല്ലെന്നും മറ്റൊരു ട്വീറ്റിൽ പറയുന്നു.
ചോരകൊടുത്ത് തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് # യുദ്ധം വേണ്ടെന്ന ഹാഷ്ടാഗ് ഇന്ത്യയിൽ ഒന്നാമതെത്തിയതെന്ന് മറ്റൊരു ട്വീറ്റ് ചൂണ്ടിക്കാട്ടുന്നു.
രക്തസാക്ഷിയുടെ വിധവക്കും രക്ഷയില്ല
കൊൽക്കത്ത: യുദ്ധം വേണ്ടെന്ന് പറഞ്ഞതിന് രക്തസാക്ഷിയുടെ വിധവക്കുനേരെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ വർഷം. രണ്ടാഴ്ച മുമ്പ് പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ ബബ്ലു സാന്ദ്രയുടെ വിധവ മിത സാന്ദ്രക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ചൊരിയുന്നത്.
യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്ന് എഴുതിയതാണ് അവർ ചെയ്ത ‘കുറ്റം’. ഭർത്താവിനോട് സ്നേഹമില്ലാത്തവളെന്നും അദ്ദേഹത്തോട് പ്രതികാരത്തിന് കാത്തിരിക്കുകയായിരുന്നോ ഇവർ എന്നുമൊക്കെയാണ് ചിലർ കടുത്ത ഭാഷയിൽ ചോദിക്കുന്നത്. അതേസമയം, സമൂഹമാധ്യമ ആക്രമണം തന്നെ തളർത്തുന്നില്ലെന്ന് മിത വ്യക്തമാക്കി.
ആളുകൾക്ക് അവരുടെ അഭിപ്രായമുണ്ടാകും. അത് വേണ്ടതാണ്. തനിക്കും അതുണ്ട് എന്നായിരുന്നു ഹൗറയിൽ ഇംഗ്ലീഷ് അധ്യാപിക കൂടിയായ മിതയുടെ പ്രതികരണം. അധ്യാപകരും വിദ്യാർഥികളും എഴുത്തുകാരുമടക്കം നിരവധിപേർ സമൂഹമാധ്യമങ്ങളിൽ മിതക്ക് പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ‘‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.
യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്നവരിലൂടെ നിരവധി കുടുംബങ്ങളാണ് അനാഥമാക്കപ്പെടുന്നത്. അധ്യാപികയും ചരിത്രവിദ്യാർഥിയുമായ എനിക്ക് അക്കാര്യം നല്ല ബോധ്യമുണ്ട്.
യുദ്ധം ഒരിക്കലും ഒന്നിനും ശാശ്വതമായ പരിഹാരമല്ല’’ -മിത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.