ബി.ജെ.പി എം.പി സാവിത്രി ഭായ്​ ഫൂലെ പാർട്ടി വിട്ടു

ന്യുഡൽഹി: ദലിത്​ അവഗണനയിൽ പ്രതിഷേധിച്ച്​ ഉത്തർ പ്രദേശിലെ ബഹ്​റെച്ചിൽ നിന്നുള്ള ബി.ജെ.പി എം.പി സാവിത്രി ഭായ്​ ഫൂ​െല പാർട്ടി വിട്ടു. ബി.ജെ.പി സമൂഹത്തിൽ ഭിന്നത സൃഷ്​ടിക്കാൻ ശ്രമിക്കുന്നുവെന്ന്​ ആരോപിച്ചാണ്​ രാജി. ബി.ആർ. അംബേദ്​കറുടെ ചരമവാർഷികത്തിൽ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ താൻ രാജി വെക്കുകയാണെന്നും ഇന്നു മുതൽ ബി.ജെ.പിക്കു വേണ്ടി താൻ ഒന്നും ചെയ്യാനില്ലെന്നും അവർ പറഞ്ഞു.

ദലിത്​ ആയതിനാൽ പാർട്ടിക്കകത്ത്​ ത​​​െൻറ ശബ്​ദം അവഗണികപ്പെട്ടു. ദലിതുകൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കെതി​െരയും വലിയ ഗുഢാലോചനകളാണ്​ നടക്കുന്നത്​. ദലിതുകൾക്കും പിന്നാക്കക്കാർക്കും വേണ്ടിയുള്ള സംവരണം പതിയെ ഒഴിവാക്കപ്പെടുകയാണ്​. ഭരണഘടനക്കു വേണ്ടിയുള്ള ത​​​െൻറ പോരാട്ടം തുടരു​മെന്നും ജനുവരി 23ന്​ ലഖ്​നോവിൽ മഹാ റാലി സംഘടിപ്പിക്കുമെന്നും സാവിത്രി ഭായ്​ ഫൂലെ പറഞ്ഞു.

ദലിതരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉന്നയിച്ച്​​ സാവിത്രി ഭായ്​ ഫൂലെ പാർട്ടിക്കകത്ത്​ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ടായിരുന്നു. വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ച്​ ഹനുമാൻ ദലിതനായിരുന്നെന്ന​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ പരാമർശത്തിനെതിരെ സാവിത്രി ഭായ്​ ഫൂലെ രംഗത്തു വന്നിരുന്നു. ഹനുമാൻ ദലിതനാ​യിരുന്നെങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ ദലിതരെ പൂജാരികളാക്കണമെന്നായിരുന്നു യോഗിയുടെ പരാമർശത്തോട്​ സാവിത്രി ഭായിയുടെ പ്രതികരണം.

Tags:    
News Summary - Savitri Bai Phule Quits BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.