സവർക്കറിന്‍റെ സ്വവർഗ പങ്കാളിയായിരുന്നു ഗോഡ്സെ -സേവാദൾ ലഘുലേഖ

മുംബൈ: ഹിന്ദു മഹാസഭ സഹസ്ഥാപകൻ വി.ഡി സവർക്കറിന്‍റെ സ്വവർഗ പങ്കാളിയായിരുന്നു ഗാന്ധി ഘാതകൻ നാഥുറാം വിനായക് ഗോഡ് സെ എന്ന് കോൺഗ്രസ് പോഷക സംഘടനയായ സേവാദൾ. സേവാദളിന്‍റെ മധ്യപ്രദേശ് ഘടകം പുറത്തിറക്കിയ ലഘുലേഖയിലാണ് സവർക്കറിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. 'സവർക്കർ എത്രമാത്രം വീരനായിരുന്നു' (വീർ സവർക്കർ കിത്നാ വീർ) എന്ന തല ക്കെട്ടിൽ ഹിന്ദിയിൽ അച്ചടിച്ച ലഘുലേഖ സേവാദൾ ക്യാമ്പിലാണ് വിതരണം ചെയ്തത്.

സവർകർ ഗോഡ്സെയുമായി സ്വവർഗ ലൈംഗി ക ബന്ധം പുലർത്തിയിരുന്നതായി പുസ്തകത്തിൽ പരാമർശിക്കുന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് ഇത്തരത്തിലു ള്ള ബന്ധം ഗോഡ്സെക്ക് സവർക്കറുമായി ഉണ്ടായിരുന്നുവെന്ന് 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പുസ്തകത്തിലെ പരാമർശം ചൂണ്ടിക്കാട്ടി ലഘുലേഖ വിവരിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ പുരുഷന്മാരെ സവർകർ ഉപദേശിച്ചിരുന്നു. വർഗീയ കലാപത്തിൽ മുസ് ലിംകൾ കൊല്ലപ്പെടുന്നത് അറിഞ്ഞപ്പോഴെല്ലാം സവർക്കറും സുഹൃത്തുകളും നൃത്തം ചെയ്യാറുണ്ടായിരുന്നു. സവർക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നെന്നും അതാണ് ഇന്ത്യാ വിഭജനത്തിന് വഴിവെച്ചതെന്നും സേവാദൾ ലഘുലേഖ വിവരിക്കുന്നു.

12മത്തെ വയസിൽ മുസ് ലിം പള്ളിക്ക് നേരെ സവർകർ കല്ലെറിഞ്ഞിട്ടുണ്ട്. സെല്ലുലാർ ജയിലിൽ നിന്ന് മോചിതനായ സവർകർ ബ്രിട്ടീഷുകാരിൽ നിന്ന് പണം കൈപ്പറ്റിയതായും ലഘുലേഖയിൽ വിവരിക്കുന്നു. ഹിറ്റ്ലറിന്‍റെ നാസിസത്തിൽ നിന്നും മുസോളിനിയുടെ ഫാഷിസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപം നൽകിയ സംഘടനയാണ് ആർ.എസ്.എസ് എന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലഘുലേഖ പിൻവലിക്കണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർകർ ആവശ്യപ്പെട്ടു. സേവാദളിന്‍റെ ആരോപണത്തിന് യാതൊരു തെളിവുമില്ല. കോൺഗ്രസ് സംഘടനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സവർകർ അറിയിച്ചു.

വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയുമാണെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ ആരോപിച്ചു.

ബി.ജെ.പി നായകരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാർഥ്യം പൊതുജനങ്ങൾ അറിയേണ്ടത് പ്രധാനമാണെന്ന് സേവാദൾ ദേശീയ അധ്യക്ഷൻ ലാൽജി ദേശായി വ്യക്തമാക്കി. രാജ്യത്ത് എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരൻ പുസ്തകം തയാറാക്കിയതെന്നും ലാൽജി ദേശായി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Savarkar and Mahatma Gandhi's killer Nathuram Godse were in a physical relationship -Congress -Seva Dal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.