ഡെറാഡൂൺ: ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് വിനോദ സഞ്ചാരവകുപ്പ് മന്ത്രി സത്പാൽ മഹാരാജിനും കോവിഡ്. സത്പാൽ മഹാരാജിെൻറ ഭാര്യ അമൃത രാവത്തിന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മന്ത്രിയുമായി അടുത്തിടപഴകിഴ നിരവധിപേരെ ക്വാറൻറീനിലാക്കി.
കഴിഞ്ഞദിവസം അമൃത രാവത്തിന് കോവിഡ് കണ്ടെത്തിയതോടെ മന്ത്രിയെയും ഔദ്യോഗിക വസതിയിലെ 40ഓളം പേരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഡൽഹിയിൽനിന്ന് നിരവധിപേർ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സന്ദർശനം നടത്തിയിരുന്നു. ഇവരിൽനിന്നാണ് രോഗം പടർന്നതെന്നാണ് കരുതുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് അമൃത രാവത്തിന് പനിയുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മന്ത്രിയും ഭാര്യയും ഔദ്യോഗിക വസതിയിലായിരുന്നു താമസം.
ശനിയാഴ്ച ഉത്തരാഖണ്ഡിൽ 22 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 749 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച 22 പേരിൽ 14 എണ്ണം ഡെറാഡൂണിലും മൂന്നെണ്ണം ഹരിധ്വാറിലും അഞ്ചെണ്ണം നൈനിറ്റാളിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.