ന്യൂഡൽഹി: ‘മിഷൻ ശക്തി’ എന്ന പേരിലുള്ള ഉപഗ്രഹവേധ മിസൈൽ (എ-സാറ്റ്) പരീക്ഷണം ഭൂമിയിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിൽ, ബഹിരാകാശത്തിലെ താഴ്ന്ന ഭ്രമമണ പഥത്തിൽ കറങ്ങു കയായിരുന്ന ഇന്ത്യയുടെ തന്നെ ഉപഗ്രഹം തകർത്തു കൊണ്ടാണ് വിജയകരമായി പരീക്ഷിച്ചത്.
* ഒഡിഷ തീരത്തെ ഡോ. എ.പി.ജെ അബ്ദുൽ കലാം വിക്ഷേപ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. കണിശമായ കൃത്യതയോടെ മുന്നു മിനിട്ടു കൊണ്ട് ലക്ഷ്യം കണ്ടുവെന്ന് വിശദീകരണം.
* ഉപഗ്രഹങ്ങൾ തകർക്കാനുള്ള സാേങ്കതിക മികവ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ശാസ്ത്രജ്ഞർ തദ്ദേശീയമായി ആർജിച്ചതാണ്. എ-സാറ്റ് പദ്ധതി തുടങ്ങിയത് 2012ൽ യു.പി.എ സർക്കാർ. ഇതിനു മുമ്പും അത് പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ സമയവും സന്ദർഭവും തെരഞ്ഞെടുത്തത് മോദിസർക്കാർ.
* യുദ്ധസാഹചര്യങ്ങൾ ഉണ്ടായാൽ ശത്രുവിെൻറ ഉപഗ്രഹങ്ങൾ തകർക്കാനും അതുവഴി അവരുടെ സന്ദേശ വിനിമയ സംവിധാനങ്ങൾ തകരാറിലാക്കി സൈനികമായി പിന്നോട്ടടിക്കാനും എ-സാറ്റ് കൊണ്ട് സാധിക്കും. ബഹിരാകാശ മേധാവിത്ത യുദ്ധത്തിൽ പങ്കാളി കൂടിയാവുകയാണ് ഇന്ത്യ.
* ബഹിരാകാശം ആയുധ മത്സരത്തിെൻറ ഇടമാക്കാൻ ഉദ്ദേശിക്കുന്നില്ല, സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമായി ഉപയോഗിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് സർക്കാർ. ബഹിരാകാശ ഇടം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മിക്ക അന്താരാഷ്ട്ര ഉടമ്പടികളിലും ഇന്ത്യ കക്ഷിയാണ്. എ-സാറ്റ് പരീക്ഷണം ഏതെങ്കിലും രാജ്യത്തെ ഉന്നം വെക്കുന്നതല്ല. ഭീഷണി ഉയർത്താൻ ഉദ്ദേശിച്ചുമല്ല. ദേശ സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഉദ്ദേശം.
* എന്തുകൊണ്ട് പരീക്ഷണം ഇപ്പോൾ? നടത്തി വിജയിപ്പിക്കാമെന്ന ഉയർന്ന വിശ്വാസം നേടിയ സാഹചര്യത്തിലെന്ന് വിശദീകരണം. ദേശസുരക്ഷ വർധിപ്പിക്കാനുള്ള സർക്കാറിെൻറ താൽപര്യമാണ് ഇതിൽ പ്രകടമാവുന്നതെന്നും വിശദീകരണം. ബഹിരാകാശ ആസ്തികൾ സംരക്ഷിക്കാൻ രാജ്യത്തിനുള്ള ശേഷി പരിശോധിക്കപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.