Posted On
date_range Updated On
date_range ശശികലയെ പാർപ്പിച്ച പരപ്പന അഗ്രഹാരക്ക് മുന്നില്‍ സംഘര്‍ഷം
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനകേസിൽ കീഴടങ്ങിയ വി.കെ ശശികലയെ പാർപ്പിച്ച പരപ്പന അഗ്രഹാര ജയിലിന് മുന്നില്‍ സംഘര്‍ഷം. ജയിലിനു മുന്നിൽ തടിച്ചു കൂടിയ പാർട്ടിയിലെ തന്നെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
ശശികലക്ക് വസ്ത്രങ്ങളും മരുന്നുകളുമായെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. പന്നീര്ശെല്വത്തിെൻറ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ശശികല വിഭാഗം ആരോപിച്ചു.
പൊലീസ് പ്രവർത്തകരെ ജയിൽ പരിസരത്തു നിന്ന് മാറ്റി. ജയിൽ പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.