അഹമദാബാദ്: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അറസ്റ്റിലായ മുൻ െഎ.പി.എസ് ഒാഫിസർ സഞ് ജീവ് ഭട്ടിെൻറ ജാമ്യഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. 23 വർഷം മുമ്പ് ഹോട്ടലിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അഭിഭാഷകനെ കേസിൽ കുടുക്കിയെന്നാരോപിച്ചാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
ജാമ്യം തേടി ഇദ്ദേഹം കഴിഞ്ഞ ഡിസംബറിൽ ബനസ്കാന്ത സെഷൻസ് കോടതിയെ സമീപിച്ചുവെങ്കിലും ഹരജി തള്ളുകയായിരുന്നു. 1996ൽ ബനസ്കാന്ത ജില്ല പൊലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. 2015ലാണ് ഭട്ടിനെ സർവിസിൽനിന്ന് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശിത വിമർശകനായ ഭട്ടിെൻറ അറസ്റ്റിനെതിരെ ദേശീയതലത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.