Posted On
date_range Updated On
date_range സഞ്ജയ് സിങ് ജയിൽമോചിതനായി; തെളിവുകൾ നശിപ്പിക്കരുതെന്ന് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജാമ്യം ലഭിച്ച ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങിനോട് തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്ന് കോടതി.
സഞ്ജയിനെ തിഹാർ സെൻട്രൽ ജയിലിൽനിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പാണ് പ്രത്യേക ജഡ്ജി കാവേരി ബവേജ നിർദേശം നൽകിയത്. പാസ്‌പോർട്ട് സമർപ്പിക്കാനും യാത്രാവിവരങ്ങൾ അറിയിക്കാനും ഫോൺ ലൊക്കേഷൻ എപ്പോഴും ഓണാക്കാനും ജഡ്ജി നിർദേശിച്ചു.
രണ്ടുലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അത്രയും തുകയുടെ ആൾജാമ്യവും കെട്ടിവെച്ചാണ് സഞ്ജയ് സിങ് ജയിൽമോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.