Posted On
date_range Updated On
date_range പാർട്ടിയെ വിമർശിച്ച് ലേഖനമെഴുതിയ സജ്ഞയ് ഝായെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി
ന്യൂഡല്‍ഹി: പാര്‍ട്ടിയെ വിമര്‍ശിച്ച് ലേഖനം എഴുതിയ കോണ്‍ഗ്രസ് നേതാവ് സജ്ഞയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തുനിന്നും നീക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഝായെ മാറ്റിയത്. കോണ്‍ഗ്രസിന്‍റെ നാഷണല്‍ മീഡിയ പാനലിസ്റ്റായി അഭിഷേക് ദത്തിനേയും സാധനാ ഭാരതിയേയും പാര്‍ട്ടി നിയമിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തന രീതി മാറ്റേണ്ടതുണ്ടെന്നും അലസമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ലേഖനത്തില്‍ സജ്ജയ് ഝാ കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടിയെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികളൊന്നും നേതൃത്വത്തില്‍ നിന്നുണ്ടാകുന്നില്ലെന്നും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.