ഹിന്ദുക്കളെ അപമാനിച്ചെന്ന്​ സംഘ്​പരിവാർ; ചിന്തയില്ലാത്തതി​െൻറ കുഴ​പ്പമെന്ന്​ തരൂർ

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ ശശി തരൂരിനെതിരെ സൈബർ ആക്രമണവുമായി സംഘ്​പരിവാർ. ഒാൺലൈൻ മാധ്യമമായ ‘ദി വയറിൽ’ ബദ്രി റൈന എഴുതിയ ലേഖനം പങ്കുവെച്ചപ്പോൾ ശശി തരൂർ എഴുതിയ ട്വീറ്റാണ്​ സംഘ്​പരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്​.

ശശിതരൂർ ട്വീറ്റ്​ ചെയ്​തതിങ്ങനെ: മാംസവും അസ്ഥികളും ഇന്ത്യൻ മണ്ണിൽ അലിഞ്ഞുചേർന്നവർക്ക്​ ഇൗ ഭൂമിക്ക്​ മേൽ, സ്വന്തം ചാരം പുഴയിലൊഴുക്കി കടലിലെത്തിയവരേക്കാൾ അവകാശമുണ്ടോ? 

ഇതിനുപിന്നാലെ രൂക്ഷമായ പ്രതികരണങ്ങളുമായി സംഘ്​പരിവാർ സൈബർ കേന്ദ്രങ്ങൾ എത്തി. ശശിതരൂർ മുസ്​ലിംകൾക്ക്​ ഹിന്ദുക്കളേക്കാൾ അവകാശമുണ്ടെന്ന്​ സ്ഥാപിക്കുകയാണെന്നാണ് വിമർശകർ പ്രധാനമായും ഉയർത്തിയത്​.

ഇതിന്​ മറുപടിയുമായി ശശി തരൂർ ട്വീറ്റ്​ ചെയ്​തതിങ്ങനെ: ബദ്രി റൈനയുടെ ലേഖനത്തോട്​ ജിജ്ഞാസ പ്രകടിപ്പിക്കുക മാത്രമാണ്​ ഞാൻ ചെയ്​തത്​. അതിനോട്​ യോജിക്കുന്നുണ്ടെന്ന്​ പറഞ്ഞില്ല. ചിന്തകളെ ഉത്തേജിപ്പിക്കുന്ന സാ​മ്പ്രദായികമല്ലാത്ത ആശയങ്ങളെ ഞാൻ വിലമതിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ സംഘികൾ പ്രകോപിതരായിരിക്കുകയാണ്​. ചിന്തകളോട്​ അവർക്ക്​ അകൽച്ചയാണ്​. 

Tags:    
News Summary - sangh parivar against shashi tharoor - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.