സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ തെളിവില്ളെന്ന് കേന്ദ്രം


മുംബൈ: ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ തെളിവില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ ബോംബെ ഹൈകോടതിയില്‍. നരേന്ദ്ര ദാഭോല്‍കറെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ഉള്‍പ്പെട്ട സംഘടനയാണ് സനാതന്‍ സന്‍സ്ത.

യു.എ.പി.എ നിയമപ്രകാരം സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിജയ് റോകഡെ എന്നയാള്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘടന നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍, സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് ശിപാര്‍ശ നല്‍കിയിരുന്നതായും കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നും സംഘടനയെ നിരോധിക്കാനാവില്ളെന്നും കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നു.
ു.

 

Tags:    
News Summary - sanathan sastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.