മുംബൈ: കോൺഗ്രസ് നേതാക്കളായ രാഹുൽ, പ്രിയങ്ക ഗാന്ധിമാരെ വാഴ്ത്തി ശിവസേന മുഖപത്രം ‘ സാമ്ന’. രാഹുലും പ്രിയങ്കയും കഠിനാധ്വാനം ചെയ്തെന്നും അതിനുള്ള ഫലം ലഭിക്കുമെന്നും ‘സാമ്ന’യിലെ മുഖപ്രസംഗം പറയുന്നു.
കഴിഞ്ഞതവണ പ്രതിപക്ഷ നേതൃപദവി കോൺഗ്രസിന് കിട്ടിയിരുന്നില്ല. എന്നാൽ, ഇത്തവണ രാഹുൽ, പ്രിയങ്കമാരുടെ കഠിനാധ്വാനത്തിെൻറ ഫലമായി കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും പ്രതിപക്ഷ നേതൃപദവി നേടുമെന്നും ‘സാമ്ന’ പ്രവചിച്ചു. ഇത് രാഹുലിെൻറ വലിയ നേട്ടമായാണ് വിശേഷിപ്പിച്ചത്. മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് േപാളുകളെല്ലാം മോദിക്ക് അനുകൂലമാണെങ്കിലും യഥാർഥ ഫലം വ്യാഴാഴ്ച പുറത്തുവരുമെന്നും േസന പത്രം എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.