സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കസ്റ്റഡിയിൽ

ലക്നോ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു. കർഷക സമരത്തെ അനുകൂലിച്ച് ഇന്ന് കനൗജ് ജില്ലയിൽ നടക്കാനിരുന്ന 'കിസാൻ യാത്ര'യുടെ ഭാഗമായി അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലുള്ള റോഡ് യോഗി സർക്കാർ അടച്ചിരുന്നു.

എന്നാൽ വിലക്ക് ലംഘിച്ച അഖിലേഷ് അനുയായികളോടൊപ്പം കനൗജിലേക്ക് യാത്ര തിരിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് ഇവർ മുന്നേറിയത്. പൊലീസ് യാത്ര തടഞ്ഞതോടെ റോഡിന് നടുവിൽ ഇവർ കുത്തിയിരുന്നു. തുടർന്ന് അഖിലേഷിനേയും അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പൊലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. യു.പിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്. പൊലീസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.