ലഖ്നോ: ദിവസങ്ങള്‍ നീണ്ട കലഹത്തിനും സംഘര്‍ഷത്തിനുമൊടുവില്‍ സമാജ്വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ശമനം. കുടുംബവും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും സഹോദരന്‍ ശിവ്പാല്‍ യാദവും വാര്‍ത്താസമ്മേളനം നടത്തി. അഖിലേഷ് യാദവ് വാര്‍ത്താസമ്മേളനത്തിനത്തെിയില്ളെങ്കിലും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് മുലായം പറഞ്ഞു. എന്നാല്‍, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷിനെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടില്ളെന്നും മുലായം വ്യക്തമാക്കി.
പാര്‍ട്ടിയിലെയും കുടുംബത്തിലെയും പ്രശ്നങ്ങള്‍ക്ക് കാരണം അമര്‍ സിങ്ങാണെന്ന വാദം അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് പരിഹരിച്ചു. പാര്‍ട്ടിയും കുടുംബവും പ്രവര്‍ത്തകരും ഐക്യത്തിലാണ്. മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്ന കാര്യം അഖിലേഷിന് വിടുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹത്തോടുതന്നെ ചോദിക്കണം. ഏകപക്ഷീയമായ പ്രസ്താവനകള്‍ നടത്താന്‍ ഉദ്ദേശ്യമില്ല. തങ്ങളുടേത് ജനാധിപത്യ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമര്‍ സിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ വിദഗ്ദമായി പ്രതിരോധിച്ച അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട രാം ഗോപാല്‍ യാദവിനെ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. രാം ഗോപാല്‍ യാദവിന് ഇപ്പോള്‍ എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നില്ളെന്നു പറഞ്ഞ് മുലായം ഒഴിവായി.
പാര്‍ട്ടിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് ശിവ്പാല്‍ യാദവ് പറഞ്ഞു. മുലായം സിങ് എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കുമൊപ്പം താനുമുണ്ടെന്ന് ശിവ്പാല്‍ വ്യക്തമാക്കി. പുറത്താക്കപ്പെട്ട കാബിനറ്റ് മന്ത്രിമാരായ നരദ് റായ്, ഓം പ്രകാശ് സിങ്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സായ്ദ ശദാബ് ഫാത്തിമ എന്നിവരും വാര്‍ത്താസമ്മേളനത്തിനത്തെിയിരുന്നു. തിങ്കളാഴ്ചത്തെ സംഘര്‍ഷം മുന്‍നിര്‍ത്തി എസ്.പി ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.