യു.പിയിൽ എസ്​.പി– കോൺഗ്രസ്​ സഖ്യം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടി– കോൺഗ്രസ്​ സഖ്യം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സീറ്റ്​ വിഭജന ചർച്ചകളിൽ ഒത്തു തീർപ്പായതോടെയാണ്​ സഖ്യവുമായി മുന്നോട്ടു പോകാൻ ഇരുപാർട്ടികളും തീരുമാനിച്ചത്​. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ, സമാജ്‌വാദി പാർട്ടി നേതാക്കളായ നരേഷ് ഉത്തം, കിരൺമയ് നന്ദ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ്​ സഖ്യം പ്രഖ്യാപിച്ചത്​. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച്​ മുന്നോട്ടു പോകുമെന്ന്​ വാർത്താ സമ്മേളനത്തിൽ​ കോൺഗ്രസ്​  സംസ്ഥാന അധ്യക്ഷൻ രാജ്​ ബബ്ബാർ അറിയിച്ചു. 105 സീറ്റിൽ കോൺഗ്രസ്​ മത്സരിക്കും.  298 സീറ്റുകളിൽ എസ്​.പി സ്ഥാനാർഥികളും ജനവിധി തേടും. 

യു.പിയിലെ 403 സീറ്റുകളിൽ 138 എണ്ണം തങ്ങൾക്ക്​ നൽകണമെന്നാണ്​ കോൺ​ഗ്രസ്​ ആവശ്യപ്പെട്ടത്​. എന്നാൽ ഇത്രയും സീറ്റ്​ നൽകുന്നതിൽ എസ്​.പി വിമുഖത കാണിച്ചതോടെ സഖ്യ സാധ്യത മങ്ങിയിരുന്നു. 85 സീറ്റിലധികം നൽകാമെന്നാണ്​ എസ്​.പി അറിയിച്ചത്​. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സമാജ്​വാദി പാർട്ടി നേതൃത്വവുമായി അനുനയചർച്ചകൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. തുടർന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട്​ ഇടപെടുകയായിരുന്നു. 

അഖിലേഷ്​ യാദവ്​ തന്നെയാകും സഖ്യത്തി​​െൻറ മുഖ്യമന്ത്രി സ്ഥാനാർഥി. യുവജനങ്ങളെ ശാക്തീകരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ ആശയവും അഖിലേഷ്​ യാദവി​​െൻറ നേതൃത്വവുമുണ്ടെങ്കിൽ സഖ്യത്തിന്​ മുന്നേറാൻ കഴിയുമെന്ന്​ രാജ്​ ബബ്ബാർ പറഞ്ഞു. 
ഇന്ന്​ നടന്ന സമാജ്​വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലും അഖിലേഷ്​ സഖ്യത്തെ കുറിച്ച്​ പരാമർശിച്ചിരുന്നില്ല. തുടർന്ന്​ നടന്ന അന്തിമ ചർച്ചകളിലാണ്​ സഖ്യത്തിന്​ ധാരണയായത്​. 

Tags:    
News Summary - Samajwadi Party, Congress Announce Alliance For Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.