Posted On
date_range Updated On
date_range സൽമാൻ ഖാന്‍റെ അംഗരക്ഷകൻ ഷേറ ശിവസേനയിൽ ചേർന്നു
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ പ്രധാന അംഗരക്ഷകനായ ഷേറ എന്നറിയപ്പെടുന്ന ഗുർമീത് സിങ് ശിവസേനയിൽ ചേർന്നു. മഹ ാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഷേറ ശിവസേനയിൽ ചേർന്നത്. പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ, യുവസേന പ്രസിഡന്‍റ് ആദിത്യ താക്കറെ എന്നിവർ അംഗത്വ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ആദിത്യ താക്കറെയോടൊപ്പം കാവി നിറത്തിലുള്ള ഷാൾ പുതച്ച് കൈയിൽ വാളുമായി നിൽക്കുന്ന ഷേറയുടെ ചിത്രം ശിവസേനയുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ്. 24ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.