നോട്ട് അസാധു കാലത്ത്  സായിബാബ ട്രസ്റ്റിന് ലഭിച്ചത് 31.73 കോടി രൂപ 

ഷിര്‍ദി (മഹാരാഷ്ട്ര): നോട്ട് അസാധുവാക്കിയശേഷം 50 ദിവസത്തിനുള്ളില്‍ സായിബാബ സന്‍സ്താന്‍ ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത് 31.73 കോടി രൂപ. ഇതില്‍ 4.53 കോടിയുടെ 500,1000 അസാധു നോട്ടുകളും 3.80 കോടി പുതിയ 2000, 500 നോട്ടുകളുമുണ്ട്. സംഭാവനപ്പെട്ടികള്‍ വഴി 18.96 കോടി, ഡെബിറ്റ്\ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി  4.25 കോടി, ബാങ്ക് ഡ്രാഫ്റ്റുകള്‍ വഴി 3.96 കോടി എന്നിങ്ങനെയാണ് സംഭാവന ലഭിച്ചത്. വി.ഐ.പി ഭക്തരുടെ ‘ദര്‍ശന്‍’, ‘ആരതി’ എന്നിവ വഴി 3.18 കോടി രൂപയും ഈ കാലയളവില്‍ ലഭിച്ചു. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പ്രതിദിന ശരാശരി സംഭാവന കുറഞ്ഞതായാണ് കണക്ക്. കഴിഞ്ഞ തവണ ഇത് 44.38 ലക്ഷമായിരുന്നെങ്കില്‍ നോട്ട് അസാധുവിനുശേഷം ഇത് 37.92 ലക്ഷമായി കുറഞ്ഞു.

Tags:    
News Summary - Saibaba Temple Gets Rs 31.73 Crore in Donations Post Note Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.