'39 പേർ ഡൽഹി ജയിലുകളിൽ പ്രസവിച്ചിട്ടുണ്ട്,​ ഗർഭിണിയായതിനാൽ മാത്രം സഫൂറ ജാമ്യത്തിന് അർഹയല്ല'

ന്യൂഡൽഹി: 10 വർഷത്തിനിടെ 39 പേർ തിഹാർ ജയലിൽ പ്രസവിച്ചിട്ടുണ്ടെന്നും ഗർഭിണിയായതു കൊണ്ടുമാത്രം സഫൂറ സർഗാറിന് ജാമ്യം നൽകരുതെന്നും ഡൽഹി പൊലീസ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​തി​ന് അ​റ​സ്​​റ്റി​ലാ​യ ജാ​മി​അ മി​ല്ലി​യ സർവകലാശാലയിലെ ഗ​വേ​ഷ​ക വിദ്യാർഥി സ​ഫൂ​റ സ​ർ​ഗ​ാറി​​ന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഡൽഹി ഹൈകോടതിയിലാണ് പൊലീസ് നിലപാട് അറിയിച്ചത്.

ഇക്കാര്യങ്ങൾ വ്യക്തമാക്കി ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു.

ഗര്‍ഭിണിയായ തടവുകാർക്ക് പ്രത്യേക ഇളവൊന്നുമില്ല. ഇത്തരം ഗുരുതര കുറ്റകൃത്യം ചെയ്തവരെ അക്കാരണത്തില്‍ വിട്ടയക്കാനാവില്ല. ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്. 10 വർഷത്തിനിടെ 39 പ്രസവങ്ങൾ ഡൽഹിയിലെ ജയിലിൽ നടന്നിട്ടുണ്ട്. -റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേക മുറിയിൽ ഒറ്റക്കാണ് സഫൂറയെ പാർപ്പിച്ചിരിക്കുന്നത്. നല്ല ഭക്ഷണത്തിനും മരുന്നിനും പുറമെ പതിവായി ഡോക്ടർമാർ അവരെ പരിശോധിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ നിർദേശങ്ങൾ പ്രകാരം ഗർഭിണികളെ അറസ്റ്റുചെയ്ത് തടവിലാക്കുക മാത്രമല്ല, ജയിലുകളിൽ പ്രസവിക്കുന്നതിനും മാതൃകകളുണ്ടെന്നും സ്പെഷൽ സെൽ ഡി.സി.പി പി.എസ് കുശ്വാഹ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തീ ​കൊ​ണ്ടു​ള്ള ക​ളി തി​ര​ഞ്ഞെ​ടു​ത്തിട്ട് പി​ന്നെ തീ​പ്പൊ​രി കു​റ​ച്ചു​കൂ​ടി ദൂ​ര​ത്ത്​ തീ ​പ​ട​ർ​ത്തി​യ​തി​ന്​ കാ​റ്റി​നെ കു​റ്റ​െ​പ്പ​ടു​ത്താ​നാ​വി​ല്ല എന്നാണ് നേരത്തെ വിദ്യാർഥിനിക്ക് ജാമ്യം നിഷേധിച്ച് പ​ട്യാ​ല ഹൗ​സ്​ കോ​ട​തി പറഞ്ഞിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.