ന്യൂഡൽഹി: മുസ്ലിം മജ്ലിസെ മുശാവറ മുൻ പ്രസിഡൻറും മില്ലി ഗസറ്റ് എഡിറ്ററുമായ ഡോ. സഫറുൽ ഇസ്ലാം ഖാനെ ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാനായി ആം ആദ്മി പാർട്ടി സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. പുനഃസംഘടിപ്പിച്ച കമീഷനിൽ അനസ്താസിയ ഗിൽ, കർതാർ സിങ് കോച്ചാർ എന്നിവരെ അംഗങ്ങളായും നിയമിച്ചു.
മാഞ്ചസ്റ്റർ സർവകലാശാലയിൽനിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ സഫറുൽ ഇസ്ലാം ഖാൻ മൗലാന വഹീദുദ്ദീൻ ഖാെൻറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.