നെഹ്​റു വലിയ ലൈംഗിക പീഡകനെന്ന്​ സാധ്വി പ്രാചി

മീററ്റ്​: മ​ുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ ലൈംഗിക പീഡകനെന്ന്​ ആക്ഷേപിച്ച്​ വിശ്വഹിന്ദു പരിഷത്ത്​ നേത ാവ്​ സാധ്വി പ്രാചി. ഇന്ത്യ ലോകത്തി​​​​െൻറ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അവർ.

‘‘നമ്മുടെ രാജ്യം രാമ​​​െൻറയും കൃഷ്​ണ​​​െൻറയും രാജ്യമാണ്​. രാഹുൽ എന്താണ്​ പറയുന്നത്​. നെഹ്​റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ. അദ്ദേഹം രാമ​​​െൻറയും കൃഷ്​ണ​​​െൻറയും സംസ്​കാരം തകർത്തു. തീവ്രവാദം, നക്​സലിസം, അഴിമതി, ബലാത്സംഗം എന്നിവയെല്ലാം നെഹ്​റു കുടുംബത്തി​​​െൻറ സമ്മാനങ്ങളാണ്​.’’ സാധ്വി പ്രാചി ആരോപിച്ചു.

ഇന്ത്യ ലോകത്തി​​​െൻറ പീഡന തലസ്ഥാനമായി അറിയപ്പെടുന്നുവെന്നും എന്തുകൊണ്ടാണ്​ ഇന്ത്യക്ക്​ സ്വന്തം പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കാൻ സാധിക്കാത്തതെന്ന്​ ലോകം ആശ്ചര്യപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ശനിയാഴ്​ച വയനാട്ടിൽ പറഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഒരു സ്​ത്രീയെ പീഡിപ്പിച്ചതിൽ പങ്കാളിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - sadhvi prachi stokes controversy calls nehru biggest rapist -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.