ന്യൂഡൽഹി: ഗുഡ്ഗാവ് റയാൻ ഇൻറർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാകൂറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പൊലീസിെല നാലുപേർ തെളിവിൽ തിരിമറി നടത്തിയതായി സി.ബി.െഎ. ഒക്ടോബർ എട്ടിന് പ്രദ്യുമൻ കൊല്ലപ്പെട്ടതിന് പിന്നാലെ രൂപപ്പെട്ട വ്യാപക പ്രതിഷേധത്തിനിടയിൽ കടുത്ത സമ്മർദത്തിലായ ഹരിയാന പൊലീസ് തെളിവിൽ കൃത്രിമം കാട്ടി ബസ് ജീവനക്കാരൻ അേശാക് കുമാറിെന പ്രതിയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്ന് സി.ബി.െഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊലപാതകം നടന്ന് രണ്ട് ദിവസത്തിനകം തന്നെ അശോക് കുമാറാണ് പ്രതിയെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. കുറ്റം സമ്മതിപ്പിക്കുന്നതിനുവേണ്ടി പൊലീസ് ക്രൂരമായി മർദിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബസിെൻറ ടൂൾ കിറ്റിൽ നിന്നാണ് കത്തി കണ്ടെടുത്തത് എന്ന് പറയണമെന്നും അല്ലെങ്കിൽ തന്നയും പ്രതിയാക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി ബസ് ഡ്രൈവറും വ്യക്തമാക്കിയിരുന്നു.
നവംബർ എട്ടിന് അതേ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണ് കൊല നടത്തിയതെന്ന് സി.ബി.െഎ വ്യക്തമാക്കിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പ്രതിയെ ഫരീദാബാദ് ജുവൈനൽ ഹോമിലേക്ക് മാറ്റി. പരീക്ഷയും രക്ഷാകർത്തൃ യോഗവും നീട്ടിവെക്കാനാണ് വിദ്യാർഥി പ്രദ്യുമനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.െഎ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.