ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നത് തുടരുന്നു; ഇന്ന് ഇടിഞ്ഞത് 14 ​പൈസ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായാണ് രൂപയുടെ മൂല്യം കുറയുന്നത്. വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവാണ് രൂപക്കുണ്ടായത്.

87.33 എന്ന നിലയിലേക്കാണ് ഡോളറുമായുള്ള നിനിമയ നിരക്കിൽ രൂപ താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് രൂപ 87 കടന്നത്. ചൊവ്വാഴ്ച 47 പൈസയുടെ നഷ്ടം നേരിട്ടിരുന്നു. 87.19ലാണ് ചൊവ്വാഴ്ച രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും മാസാവസാനമായത് കൊണ്ട് ഇറക്കുമതിക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് കാരണം.

അതിനിടെ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 231 പോയന്റ് മുന്നേറി. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി. പ്രധാനമായി ബാങ്ക് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.

Tags:    
News Summary - Rupee continues to depreciate against dollar; down 14 paise today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.