"മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം"; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

ന്യൂഡൽഹി: ടി.വി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാർട്ടി പ്രവേശം.

രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പാത പിന്തുടരാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും ജനങ്ങൾ അനു​ഗ്രഹിക്കണമെന്നും രൂപാലി പറഞ്ഞു.

ബി.ജെ.പി മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. അവരുടെ പ്രവർത്തനങ്ങളിലേക്ക് നമ്മളുട സംഭാവനയും വേണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Rupali ganguly joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.