രാജ്യത്ത് വർഗീയ കലാപം തടയാന്‍ അമിത് ഷായുടെ വീടിന് മുകളിൽ ബുൾഡോസർ ഓടിക്കണമെന്ന് രാഘവ് ഛദ്ദ

ന്യുഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന വർഗീയ കലാപങ്ങൾ തടയണമെങ്കിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയാണ് വേണ്ടതെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. 2020ൽ വടക്ക് കിഴക്കന്‍ ഡൽഹിയിലും അടുത്തിടെ ജഹാഗീർപുരിയിലുമുണ്ടായ ഏറ്റുമുട്ടലിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെല്ലാം പിന്തുണ നൽകുന്ന ആഭ്യന്തര മന്ത്രിയുടെ വീടിന് മുകളിലൂടെ ബുൾഡോസർ ഓടിക്കണമെന്ന് രാഘവ് ഛദ്ദ കൂട്ടിച്ചേർത്തു.

ബി.ജെ.പി ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പല സ്ഥലങ്ങളിൽ താമസിപ്പിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു. അടുത്തതായി ബി.ജെ.പി രാജ്യത്തിന്‍റെ ഏത് സ്ഥലത്താണ് കലാപം നടത്തുന്നതെന്ന് മനസിലാക്കാന്‍ അവർ എവിടെയാണ് ബംഗ്ലാദേശികളെ താമസിപ്പിക്കുന്നതെന്ന് കണ്ടെത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡൽഹിയിൽ അനധികൃത താമസകേന്ദ്രങ്ങൾ നിർമ്മിക്കാൻ ബി.ജെ.പിയാണ് ഒത്താശ ചെയ്തതെന്നും രാഘവ് ഛദ്ദ കുറ്റപ്പെടുത്തി.

വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. ഇത് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യംവച്ചുള്ള ഭരണകൂടത്തിന്‍റെ സ്‌പോൺസേർഡ് ആക്രമണമാണെന്നും ബി.ജെ.പിയെ വിമർശിച്ച് രാഹുൽ ട്വീറ്റ് ചെയ്തു.

Tags:    
News Summary - 'Run Bulldozer Over Home Minister's House To Stop Riots': AAP's Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.