തെലങ്കാനയിൽ വിവരാവകാശ പ്രവർത്തകനെ കൊന്നു; മൂന്നു പേർ അറസ്റ്റിൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ജ​ൻ​ഗാ​വ് ജി​ല്ല​യി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റി​ട്ട​യേ​ഡ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ര​ണ്ടു വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളും ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത​യാ​ളും അ​റ​സ്റ്റി​ലാ​യി. ന​ല്ല രാ​മ​കൃ​ഷ്ണ​യ്യ (70) എ​ന്ന വി​വ​രാ​വ​കാ​ശ​ പ്ര​വ​ർ​ത്ത​ക​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ജി. ​അ​ഞ്ച​യ്യ എ​ന്ന​യാ​ളും ര​ണ്ടു വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളും അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രു ഭൂ​മി ത​ർ​ക്ക​ത്തി​ൽ അ​ഞ്ച​യ്യ​ക്കെ​തി​രെ ന​ല്ല രാ​മ​കൃ​ഷ്ണ​യ്യ അ​ധി​കാ​രി​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​പ്പം പ്ര​തി​ക്കെ​തി​രാ​യ നി​ര​വ​ധി വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളും വാ​ങ്ങി​യെ​ടു​ത്തി​രു​ന്നു. ഇ​​തേ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​ത്തി​ൽ വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​.

Tags:    
News Summary - RTI activist in Telangana found dead in quarry lake, 3 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.